ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സാമൂഹിക പ്രവർത്തകൻ അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി. എല്ലാ മതങ്ങളിലെയും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വ്യത്യസ്തങ്ങളായ ദൗത്യങ്ങൾ ഉണ്ടെന്നും റമദാനിലെ ഉപവാസം വഴി മനസ്സും ശരീരവും ശുദ്ധമാക്കപ്പെടാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ-മത ചിന്തകൾക്കതീതമായി സാമൂഹികതക്കും മാനവീയതക്കും ഊന്നൽ നൽകി ഫോക്ക് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മെട്രോ മെഡിക്കൽ ചെയർമാൻ മുസ്തഫ ഹംസ ആശംസ സന്ദേശത്തിൽ അറിയിച്ചു. ഫോക് പ്രസിഡന്റ് സേവിയർ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു സ്വാഗതം പറഞ്ഞു.
ഗോഫസ്റ്റ് ഡെപ്യൂട്ടി മാനേജർ അയ്യൂബ്, ഫോക്ക് ഉപദേശക സമിതി അംഗങ്ങളായ കെ.ഇ. രമേശ്. അനിൽ കേളോത്ത്, ട്രഷറർ ടി.വി. സാബു, വനിത വേദി ചെയർപേഴ്സൻ സജിജാ മഹേഷ്, സാന്ത്വനം കുവൈത്ത് സെക്രട്ടറി ജിതിൻ ജോസ്, കല കുവൈത്ത് ജനറൽ സെക്രട്ടറി രജീഷ്, ഫോക്കസ് പ്രതിനിധി സലീം രാജ്, കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡന്റ് റിജിൻ രാജ്, കൊല്ലം ജില്ല അസോസിയേഷൻ സെക്രട്ടറി വർഗീസ് വൈദ്യൻ, ആലപ്പുഴ അസോസിയേഷൻ ചെയർമാൻ രാജീവ് നടുവിലെ മുറിയിൽ, വയനാട് ജില്ല അസോസിയേഷൻ പ്രതിനിധിയും സിറ്റി ബസ് ഗ്രൂപ് എച്ച്.ആർ കൺസൽട്ടന്റുമായ മുബാറക്ക് കാമ്പ്രത്ത് എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമം പ്രോഗ്രാം കൺവീനർ ഷജിത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.