ഫ്രണ്ട്സ് ഓഫ് കണ്ണൂർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ അബ്ബാസിയ സോണൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികവും ആഘോഷിച്ചു. വൈസ് പ്രസിഡൻറ് എൻ.കെ. ബിജു അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് എം.എൻ. സലീം ഉദ്ഘാടനം ചെയ്തു. രാജ്യം ശൗര്യചക്ര ബഹുമതി നൽകി ആദരിച്ച മുൻ എൻ.എസ്.ജി കമാൻഡോയും പി.വി. മനേഷ് മുഖ്യതിഥിയായിരുന്നു.
ഇന്ത്യൻ അംബാസഡർ സിബി ജോർജ് വിഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. ഇന്ത്യയുടെ സംസ്കാരത്തെ കുവൈത്തിൽ പ്രോത്സാഹിപ്പിക്കുകയും പ്രവാസി സമൂഹത്തിന് സഹായകമാകുന്ന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ഫോക്കിനെ അദ്ദേഹം അഭിനന്ദിച്ചു. ആർട്സ് സെക്രട്ടറി രാഹുൽ ഗൗതം സ്വാഗതം പറഞ്ഞ ചടങ്ങിൽ കേരളത്തിലെ ചരിത്ര ഗവേഷകനും ഗാന്ധിയനുമായ തമ്പാൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ജനറൽ സെക്രട്ടറി ലിജീഷ് പറയത്ത്, കൂടാതെ ട്രഷറർ മഹേഷ്കുമാർ, വനിതവേദി ചെയർപേഴ്സൻ രമ സുധീർ, ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ്, ഫോക്കിെൻറ വിവിധ സോണൽ ചുമതലയുള്ള വൈസ് പ്രസിഡൻറുമാരായ ഹരിപ്രസാദ്, രാജേഷ് ബാബു, ഉപദേശകസമിതി അംഗം അനിൽ കേളോത്ത്, മുഖ്യരക്ഷാധികാരി ജി.വി. മോഹനൻ, ഫോക് ട്രസ്റ്റ് വർക്കിങ് ചെയർമാൻ വി.വി. ദിനേശ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഉമേഷ് കീഴറ നന്ദി പറഞ്ഞു. വിവിധ ഓൺലൈൻ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.