ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുർണപിന്തുണ
text_fieldsകുവൈത്ത് സിറ്റി: വയനാട്ടിലെ മണ്ണിടിച്ചിലിലും പ്രളയത്തിലും മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് കൈത്താങ്ങാവുന്നതിനും മലയാളി സംഘടന പ്രവർത്തകരും വിവിധ മേഖലകളിലുള്ളവരും ഒത്തുചേർന്നു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ കുവൈത്തിലെ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിരവധിപേർ പങ്കെടുത്തു.
സത്താർകുന്നിൽ അധ്യക്ഷത വഹിച്ചു. ആർ. നാഗനാഥൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തെക്കുറിച്ച് സംസാരിച്ചു. സജി തോമസ് മാത്യു, ഫിറോസ് ഹമീദ്, മനീഷ് വയനാട്, ബേബി ഔസേപ്, കെ. ബഷീർ, ഹമീദ് മധൂർ, ബിജു കടവ്, സുബൈർ കാടങ്കോട്, അരുൺരാജ്, ഷാജി മഠത്തിൽ, അമീന അജ്നാസ്, അനൂപ് മങ്ങാട്ട്, അബ്ദുല്ല വടകര, നിസാം തിരുവനന്തപുരം, കൃഷ്ണകുമാർ, റിജോ എബ്രഹാം, ജിതേഷ്, ബിനു, സുമേഷ്, നജീബ്, മുഹമ്മദ് കുഞ്ഞി, സലിം കൊമ്മേരി, മനോജ് കാപ്പാട് എന്നിവർ സംസാരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാവരും പൂർണ പിന്തുണ അറിയിച്ചു.
മണിക്കുട്ടൻ എടക്കാട്ട് മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് സംസാരിച്ചു. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ആർ. നാഗനാഥൻ ജനറൽ കൺവീനർ അലക്സ് മാത്യു, മനീഷ് വയനാട് വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളായ കോ ഓഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകി. ടി.വി. ഹിക്മത്ത് സ്വാഗതവും ബാബു ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.