റഹീമിന് ആശ്വാസമേകാൻ കെ.എം.സി.സി ജനകീയ പിരിവ്
text_fieldsകുവൈത്ത് സിറ്റി: സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി കുവൈത്തിൽ കെ.എം.സി.സി ജനകീയ പിരിവ് സംഘടിപ്പിച്ചു. കുവൈത്തിലെ പ്രവാസികൾ അധിവസിക്കുന്ന പ്രധാന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പിരിവ് നടന്നത്. റഹീമിന്റെ ചിത്രം പതിച്ച ബോക്സുമായാണ് കെ.എം.സി.സി പ്രവർത്തകർ തെരുവിലിറങ്ങി പിരിവെടുത്തത്. ഫർവാനിയയിൽ സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ നേതൃത്വം നൽകി. അബ്ബാസിയ, ഫഹാഹീൽ, മംഗഫ്, മഹബൂല, സാൽമിയ, ഹവല്ലി, കുവൈത്ത് സിറ്റി, ഖൈത്താൻ തുടങ്ങിയ ഇടങ്ങളിലും കെ.എം.സി.സി പ്രവർത്തകർ തെരുവിലിറങ്ങി. സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിലാണ് പിരിവുകൾ നടന്നത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ ഒരു കുടുംബം റഹീമിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എം.സി.സി പ്രവർത്തകരോടൊപ്പം ബോക്സുമായി തെരുവിലിറങ്ങിയത് ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.