കുവൈത്തും സൗദിയും വ്യോമയാന സഹകരണം വികസിപ്പിക്കും
text_fieldsശൈഖ് ഹുമൂദ് അസ്സബാഹ്, അബ്ദുൽ അസീസ് അൽ ദുവൈലെജുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തും സൗദിയും തമ്മിലുള്ള വ്യോമയാന സഹകരണം വികസിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) തലവൻ അബ്ദുൽ അസീസ് അൽ ദുവൈലെജുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) മേധാവി ശൈഖ് ഹുമൂദ് അസ്സബാഹ് ചർച്ച നടത്തി. ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക് എല്ലാ സൗകര്യങ്ങളും യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ഒരുക്കുന്നതിനും റിയാദിൽ നടന്ന കൂടികാഴ്ചയിൽ ധാരണ ആയതായി ശൈഖ് ഹുമൂദ് പറഞ്ഞു. സൗദി അറേബ്യയിൽ ആരംഭിക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിന്റെ മൂന്നാം പതിപ്പിൽ കുവൈത്ത് സിവിൽ ഏവിയേഷൻ പങ്കെടുക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.