ഗാന്ധിജയന്തി: ഒ.എൻ.സി.പി ക്വിസ് മത്സരം
text_fieldsകുവൈത്ത് സിറ്റി: ഒ.എൻ.സി.പി കുവൈത്ത് ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയയിൽ പരിപാടി ഉദ്ഘാടനം ഒ.എൻ.സി.പി വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളി നിർവഹിച്ചു. ടൈറ്റസ്, രോഹിത്, ബിജു, ഡാനി, സബി, ദാസ്, ജോബിൻ, ഫെബിൻ, ബിനു, തോമസ് എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ ജെറെമി-ഡേവീസ് ടീം ഒന്നാം സ്ഥാനവും എഡ്ന-നേഹ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം യുനൈറ്റഡ് സ്കൂളിൽ നടക്കുന്ന 'ഗാന്ധിജയന്തി-മതേതര ദിന' ചടങ്ങിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഒ.എൻ.സി.പി കുവൈത്ത് ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.
ഗാന്ധിസ്മൃതി കുവൈത്ത് സ്നേഹസംഗമം ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് രണ്ടാം വാർഷികഭാഗമായി സംഘടിപ്പിക്കുന്ന 'സ്നേഹസംഗമം 2022'ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. സൂപ്പർ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ ഹംസ പയ്യന്നൂർ പ്രോഗ്രാം കൺവീനർ ടോം ജോർജിന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു. പ്രസിഡന്റ് പ്രജോദ് ഉണ്ണി, ജനറൽ സെക്രട്ടറി മധുകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ എൽദോബാബു, റെജി സെബാസ്റ്യൻ, ലാക് ജോസ്, ടോം ഇടയോടി, കെ.സി. സന്തോഷ് എന്നിവർ പങ്കെടുത്തു. നവംബർ 11ന് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (സീനിയേഴ്സ്) സാൽമിയയിൽ വെച്ചാണ് 'സ്നേഹസംഗമം 2022'.
യൂത്ത് ഇന്ത്യ കരിയർ ഗൈഡൻസ് ശിൽപശാല
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് ഫഹാഹീൽ-മംഗഫ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ മംഗഫ് ഐ.പി.സി ഓഡിറ്റോറിയത്തിൽ കരിയർ ഗൈഡൻസ് ശിൽപശാല സംഘടിപ്പിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന യൂത്ത് കോൺഫറൻസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 'മാറുന്ന തൊഴിൽ മേഖലയിൽ നമുക്കും മാറണം' എന്ന വിഷയത്തിൽ പ്രമുഖ ട്രെയിനറും കരിയർ വിദഗ്ധനുമായ ഹാഷിക് മുഹമ്മദ് ക്ലാസെടുത്തു. നിലവിലുള്ള തൊഴിൽ മേഖലയിലെ കംഫർട്ട് സോണിൽനിന്നും വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ വിശാലമായ ലോകത്തേക്ക് ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉണർത്തി. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ഉസാമ അബ്ദുറസാഖ് ഉപഹാരം കൈമാറി. ഡാനിഷ് മുഹമ്മദ് ഖിറാഅത്ത് നടത്തി. ഫഹാഹീൽ യൂനിറ്റ് പ്രസിഡന്റ് റമീസ് സ്വാഗതവും മംഗഫ് യൂനിറ്റ് പ്രസിഡന്റ് ഷിബിൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.