ഗാന്ധി സ്മൃതി കുവൈത്ത് ഇഫ്താർ സംഗമം
text_fieldsകുവൈത്ത് സിറ്റി: ഗാന്ധിസ്മൃതി കുവൈത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമം മതസൗഹാർദത്തിന്റെ സംഗമ വേദിയായി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഇഫ്താറിൽ പങ്കാളികളായി. ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. സഹജീവികളോട് കരുണ കാണിക്കണമെന്നും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നൽകാൻ പരസ്പരം സഹായം ചെയ്യണമെന്നും അദ്ദേഹം ഉണർത്തി. സമകാലിക സാഹചര്യത്തിൽ ഒരുമിച്ചിരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് റംസാൻ സന്ദേശം നൽകിയ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫർവാനിയ മേഖല പ്രസിഡന്റ് അഷ്റഫ് അൻവരി പട്ടാമ്പി പറഞ്ഞു.
ഗാന്ധി സ്മൃതി കുവൈത്ത് പ്രസിഡന്റ് പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.കെ.പി.എ പ്രസിഡന്റ് ഷക്കീർ പുത്തൻ പാലം, കെ.ഇ.എ പ്രസിഡന്റ് അബ്ദുൽ കരീം, ഹമീദ് കേളോത്ത്, മുബാറക്ക് കമ്പ്രാത്ത്, ശ്രീകുമാർ, ഹബീബ് മുറ്റിച്ചൂർ എന്നിവർ സംസാരിച്ചു. ലാക് ജോസ്, റെജി സെബാസ്റ്റ്യൻ, എൽദോ ബാബു, റൊമാനസ് പെയ്റ്റണ്, അഖിലേഷ് മാലൂർ, ഷീബ പെയ്റ്റണ്, ടോം ഇടയോടി, ടോം ജോർജ്, സോണി മാത്യു, ബിജു അലക്സാണ്ടർ, ഡേവിസ് അച്ചാണ്ടി, സിറാജ്, വിനോദ്, വിനയൻ അഴീക്കോട്, സജിൽ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും ജോ. ട്രഷറർ പോളി അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.