ഗാന്ധിസ്മൃതി കുവൈത്ത് ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘സസ്നേഹം ചാച്ചാജി’ എന്ന പേരിൽ ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രചോദ് ഉണ്ണി അധ്യക്ഷത വഹിച്ചു. സ്ലാണിയ പെയ്റ്റണ് പ്രാർഥന ഗീതം ആലപിച്ചു. ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതം പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങൾക്കും ആദർശങ്ങൾക്കും സമകാലിക ലോകത്ത് വലിയ പ്രസക്തിയുണ്ടെന്ന്
രക്ഷാധികാരി ടി.കെ. ബിനു ഓർമിപ്പിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും സഹിഷ്ണുതയോടെ ജീവിക്കാൻ പഠിപ്പിച്ച ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയും മീറ്റിങ് വിലയിരുത്തി. യുദ്ധം കവർന്നെടുക്കുന്ന നിരപരാധികളായ കുഞ്ഞുങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഹമീദ് കേളോത്ത് ശിശുദിന സന്ദേശം നൽകി. ബേക്കൺ ജോസഫ്, റെജി സെബാസ്റ്റ്യൻ, ജോസ് ജോർജ്, ബിജു അലക്സാണ്ടർ, സജിൽ, ലാക് ജോസ്, എൽദോബാബു, ജോബി തോമസ്, അഖിലേഷ് മാലൂർ, സുധീർ മൊട്ടമ്മൽ, വനിത ചെയർപേഴ്സൻ ഷീബ, റൊമാനസ് പെയ്റ്റണ് എന്നിവർ ആശംസകൾ നേർന്നു.
ജോ. ട്രഷറർ പോളി അഗസ്റ്റിൻ നന്ദി പറഞ്ഞു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, രാജീവ് ഗാന്ധി നാഷനൽ എക്സലന്റ് അവാർഡ്, എ.പി.ജെ. അബ്ദുൽ കലാം ചൈൽഡ് ടാലൻറ്, ജസ്റ്റിസ് ശ്രീദേവി പ്രതിഭ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലക്കാരനായ ആദർശിന് ഗാന്ധിസ്മൃതിയുടെ സ്നേഹ ഉപഹാരം തിരുവനന്തപുരം പ്രസ് ക്ലബിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രക്ഷാധികാരി ബേക്കൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈമാറി.
ഗാന്ധി സ്മൃതി കുവൈത്തിന്റെ നാലാമത്തെ പദ്ധതിയായ സബർമതി ഭവനപദ്ധതിയുടെ ലോഗോ പ്രകാശനവും തിരുവഞ്ചൂർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.