ഗാന്ധി സ്മൃതി കുവൈത്ത് മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സാൽമിയ പാർക്ക് ശുചീകരിച്ചു.
നിരവധി പേർ ശുചീകരണ ക്യാമ്പിൽ പങ്കെടുത്തു. ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തി.ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർധിച്ചു വരുകയാണെന്നും സമാധാനത്തിന്റെയും അഹിംസയുടെയും പാത എല്ലാവരിലും ഉണ്ടാവട്ടെയെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രസിഡന്റ് പ്രചോദ് ഉണ്ണി, ജനറൽ സെക്രട്ടറി മധു മാഹി, വൈസ് പ്രസിഡന്റ് റൊമാൻസ്പെയ്റ്റൻ, പ്രോഗ്രാം കൺവീനർ ജോബി തോമസ്, രക്ഷാധികാരി റജി സെബാസ്റ്റ്യൻ, ഉപദേശക സമിതി അംഗങ്ങളായ ലാക് ജോസ്, ഷിന്റോ ജോർജ് എൽദോ ബാബു, ട്രഷറർ അഖിലേഷ് മാലൂർ, ജോയന്റ് ട്രഷറർ സജിൽ, ആർട്സ് സെക്രട്ടറി പോളി അഗസ്റ്റിൻ, ഷിജോ പൈലി, വനിത വേദി ചെയർപേഴ്സൺ ഷീബ പെയ്റ്റൻ, സെക്രട്ടറി കൃഷ്ണകുമാരി, ട്രഷറർ ജാസ്മിൻ, ചിത്രലേഖ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.