സബ്സിഡി ഉൽപന്നങ്ങളുമായി കടത്തുസംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: സബ്സിഡിയുള്ള വൻ തോതിൽ ഭക്ഷ്യ ഉൽപന്നങ്ങളുമായി കടത്തുസംഘത്തെ പിടികൂടി. മുബാറക് അൽ കബീർ ഇൻവെസ്റ്റിഗേഷൻസ് ഡിപാർട്ട്മെന്റും ക്രിമിനൽ സെക്യൂരിറ്റി സെക്ടറും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളിൽനിന്ന് ഏകദേശം 22 ടൺ ഭക്ഷ്യവസ്തുക്കൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുകെട്ടി.
ഇവ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്ത് പൊതുക്ഷേമത്തിനായി ഉദേശിച്ചിട്ടുള്ള സബ്സിഡിയുള്ള സാധനങ്ങളുടെ കൈമാറ്റവും വിൽപനയും നിരോധിച്ചിട്ടുണ്ട്.
കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സബ്സിഡിയുള്ള സാധനങ്ങൾ മറിച്ചുവിറ്റ് ലാഭം കൊയ്യുന്നത് കർശനമായി നേരിടുമെന്ന് അധികൃതർ വ്യക്തമാക്കി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഇത്തരം ലംഘനങ്ങൾ നിരീക്ഷിക്കുകയും കുറ്റക്കാരെ പിടികൂടുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.