സ്ഥിതിഗതികൾ വിലയിരുത്തി ജി.സി.സി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ മസ്കത്തിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. ഗസ്സയിലെ ജനങ്ങളെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽ ഇസ്രായേൽ അക്രമങ്ങൾ വർധിപ്പിക്കുന്നതും പ്രദേശങ്ങളിലെ സ്ഥിതിഗതികളും ജി.സി.സി വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനും, ഈ സാഹചര്യം മൂലമുണ്ടാകുന്ന അപകടകരമായ വെല്ലുവിളികളെ നേരിടുന്നതിനും, ആക്രമണവർധന തടയുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഊർജിതമാക്കാനും മന്ത്രിമാർ ആലോചിച്ചു. ഫലസ്തീൻ ജനതക്ക് മാനുഷികവും ദുരിതാശ്വാസവുമായ സഹായങ്ങളും അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കുന്നതിനുള്ള നയതന്ത്രപരവും രാഷ്ട്രീയവുമായ ശ്രമങ്ങൾ ശക്തമാക്കുന്നതും യോഗത്തിൽ ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.