സംയുക്ത യാത്രയിലെ പ്രധാന ഘട്ടം- വിദേശകാര്യമന്ത്രി
text_fieldsവിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ് യ യോഗത്തിൽ
കുവൈത്ത് സിറ്റി: ജി.സി.സിക്കും മധ്യേഷ്യക്കുമിടയിൽ സുസ്ഥിരമായ തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള സംയുക്ത യാത്രയിലെ പ്രധാന ഘട്ടമാണ് യോഗമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രിയും സെഷൻ ചെയർമാനുമായ അബ്ദുല്ല അൽ യഹ് യ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജി.സി.സിയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. ഇന്ന് അവ വ്യാപാരം, നിക്ഷേപം മുതൽ സാംസ്കാരിക വിനിമയം, സാങ്കേതിക നവീകരണം വരെയുള്ള നിരവധി മേഖലകളിൽ ഫലപ്രദമായ സഹകരണത്തിന്റെ മാതൃകയാണ്.
പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷ കൈവരിക്കുന്നതിന് സുരക്ഷാ ഏകോപനം വർധിപ്പിക്കുക, ഭീകരതയെ ചെറുക്കുക, സൈബർ ഭീഷണികളെയും സംഘടിത കുറ്റകൃത്യങ്ങളെയും നേരിടുക എന്നിവ ആവശ്യമാണെന്നും അബ്ദുല്ല അൽ യഹ് യ കൂട്ടിച്ചേർത്തു.
ഫലസ്തീൻ വിഷയത്തിന് ഉറച്ച പിന്തുണ നൽകും. ഫലസ്തീൻ പ്രദേശങ്ങളിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ നടപടികൾ സ്വീകരിക്കണം. കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പാക്കുന്നതിലും നീതിയുക്തവും സമഗ്രവുമായ പരിഹാരം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരണമെന്നും അബ്ദുല്ല അൽ യഹ് യ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.