ഏകോപനവും സഹകരണവും ഉറപ്പിച്ച് ജി.സി.സി കമ്മിറ്റി യോഗം
text_fieldsകുവൈത്ത് സിറ്റി: ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നടന്ന ജി.സി.സി സാമ്പത്തിക, സഹകരണ സമിതിയുടെ 120-ാമത് യോഗത്തിൽ കുവൈത്ത് ധനമന്ത്രി ഫഹദ് അൽ ജറല്ല പങ്കെടുത്തു. യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ ഏകോപനവും സഹകരണവും വർധിപ്പിക്കുന്നതിനും ബന്ധങ്ങൾ ഉറപ്പിക്കുന്നതിനുമുള്ള നടപടികൾക്കും തീരുമാനങ്ങൾക്കും പിന്തുണ അറിയിച്ചതായി ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ജി.സി.സി സെൻട്രൽ ബാങ്കുകളുടെ ഗവർണർമാരുടെ കേന്ദ്ര കമ്മിറ്റിയുടെ 81-ാമത് യോഗത്തിന്റെ ഫലം, ജി.സി.സി കസ്റ്റം അതോറിറ്റിയുടെ ബോർഡിന്റെ അഞ്ചാമത്തെ യോഗത്തിന്റെ ഫലങ്ങൾ, വ്യാവസായിക ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിനുള്ള ചട്ടങ്ങളുടെ അന്തിമ കരട് അംഗീകരിക്കൽ എന്നിവയിലും ചർച്ചകൾ നടന്നു. ജി 20 സംരംഭത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള സംയുക്ത ജി.സി.സി കമ്മിറ്റിയുടെ 38-ാമത് യോഗത്തിന്റെയും ധനമന്ത്രാലയങ്ങളുടെ ടീമിന്റെ യോഗത്തിന്റെയും ഫലങ്ങൾ പരിശോധിച്ചു. ജി.സി.സി സാമ്പത്തിക, സഹകരണ സമിതിയുടെയും 2024 ലെ ധനകാര്യ അണ്ടർ സെക്രട്ടറിമാരുടെയും വരാനിരിക്കുന്ന യോഗങ്ങളുടെ ഷെഡ്യൂളുകളെക്കുറിച്ചും വിലയിരുത്തിയതായും ധനമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.