ജി.സി.സി ഗെയിംസ്: ലീഡുയർത്തി കുവൈത്ത്; യു.എ.ഇ കയറിവരുന്നു
text_fieldsകുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസിൽ കുവൈത്ത് മുന്നേറ്റം തുടരുന്നു.
25 സ്വർണവും 20 വെള്ളിയും 20 വെങ്കലവും നേടി വ്യക്തമായ മുൻതൂക്കം ആതിഥേയർക്കുണ്ട്. 19 സ്വർണവും 19 വെള്ളിയും 15 വെങ്കലവും നേടിയ ബഹ്റൈൻ രണ്ടാമതും 12 സ്വർണവും 16 വെള്ളിയും 12 വെങ്കലവും നേടിയ ഖത്തർ മൂന്നാമതുമാണ്.
അവസാന സ്ഥാനത്തായിരുന്ന യു.എ.ഇ കയറിവരുന്നതാണ് ഗെയിംസ് പുരോഗമിക്കുമ്പോൾ കാണുന്നത്.
12 സ്വർണവും 12 വെള്ളിയും 10 വെങ്കലവും നേടിയ യു.എ.ഇ നാലാം സ്ഥാനത്തേക്ക് മുന്നേറി. 11 സ്വർണവും അഞ്ച് വെള്ളിയും 11 വെങ്കലവും നേടിയ ഒമാൻ അഞ്ചാംസ്ഥാനത്തും ഒമ്പത് സ്വർണവും 13 വെള്ളിയും 20 വെങ്കലവും നേടിയ സൗദി അവസാന സ്ഥാനത്തുമാണ്. ഗൾഫ് രാജ്യങ്ങളിലെ 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.
ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്ലറ്റിക്സ്, കരാട്ടെ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നിസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിൾ ടെന്നിസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം.
മേയ് 31ന് സമാപിക്കും. ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നിസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.