ജി.സി.സി ഗെയിംസ്: കുവൈത്തിന് രണ്ട് സ്വർണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസിൽ കുവൈത്തിന് നീന്തലിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ലഭിച്ചു.
അബ്ബാസ് ഖാലി, സൗദ് അൽ ശംറാഖ് എന്നിവരാണ് സ്വർണം നേടിയത്. സൗദ് അൽ ശംറാഖ് വെള്ളിമെഡലും നേടി. വെങ്കലം നേടിയ അബ്ദുൽ അസീസ് അൽ തുവൈഹിയാണ് മറ്റൊരു മെഡലിസ്റ്റ്.
ഖത്തറിന് മൂന്ന് സ്വർണ നേട്ടമുണ്ടായി. ഏഷ്യൻ ഗെയിംസ് സിൽവൽ മെഡൽ ജേതാവ് ടോസിൻ ഒഗുനോഡെ 100മീറ്ററിലും, അമർ ഇബ്രാഹിം 400 മീറ്ററിലും, വനിതാ പോൾവാൾട്ടിൽ സമർ മൻസൂരിയും ഖത്തറിനായി സ്വർണം നേടി.
100 മീറ്ററിൽ 10.05 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ടോസിൻ ഒഗുനോഡെ പൊന്നണിഞ്ഞത്. സൗദി താരത്തിനാണ് വെള്ളി. പോൾവാൾട്ടിൽ 3.40 മീറ്റർ ഉയരം ചാടിയാണ് അരങ്ങേറ്റ ജി.സി.സി ഗെയിംസിനിറങ്ങിയ സമാറ സ്വർണം നേടിയത്. 110 മീറ്ററിൽ ഖത്തറിന്‍റെ സഈദ് അൽ അബ്സി വെള്ളി നേടി.
ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി 1700അത്ലറ്റുകളാണ് ജി.സി.സി ഗെയിംസിൽ മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.