ജി.സി.സി ഉച്ചകോടി: അമീർ ശൈഖ് നവാഫ് അസ്സബാഹ് പെങ്കടുക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് 41ാമത് ജി.സി.സി ഉച്ചകോടിയിൽ പെങ്കടുക്കും. ചൊവ്വാഴ്ച സൗദിയിലെ റിയാദിൽ നടക്കുന്ന നിർണായകമായ സമ്മേളനത്തിൽ കുവൈത്ത് അമീറിെൻറ സാന്നിധ്യം നിർണായകമാണ്.
സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള ചുവടുവെപ്പുകൾ ഉച്ചകോടിയിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ പ്രശ്നം പരിഹരിക്കുന്നതിന് തുടക്കം മുതൽ നയതന്ത്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് കുവൈത്താണ്. മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആയിരുന്നു നേതൃത്വം നൽകിയിരുന്നത്.
അദ്ദേഹത്തിെൻറ വിയോഗത്തെ തുടർന്ന് അമീറായി ചുമതലയേറ്റ ശൈഖ് നവാഫ് അസ്സബാഹും മുൻ അമീറിെൻറ പാത പിൻപറ്റുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങളിലെ മുതിർന്നവരിലൊരാളായ ശൈഖ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എല്ലാ രാഷ്ട്രങ്ങൾക്കും സ്വീകാര്യനാണ്. അതുകൊണ്ടുതന്നെ അവസാനവട്ട മധ്യസ്ഥ ചർച്ചകളിൽ അദ്ദേഹത്തിന് നിർണായക പങ്കുവഹിക്കാനാവും.
ഉച്ചകോടിക്ക് മുന്നോടിയായി കഴിഞ്ഞയാഴ്ച കുവൈത്ത് അമീർ സൗദി, ഖത്തർ, ഒമാൻ, ബഹ്റൈൻ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളുടെയും സൗദി സഖ്യരാജ്യങ്ങളിൽ ഉൾപ്പെട്ട ഇൗജിപ്തിെൻറയും ഭരണാധികാരികൾക്ക് കത്തയച്ചിരുന്നു. ഖത്തർ പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾതന്നെയായിരുന്നു കത്തിലെ ഉള്ളടക്കം എന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എല്ലാ രാജ്യങ്ങളിൽനിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ അമീറിെൻറ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധി സംഘം ഉച്ചകോടിയിൽ സംബന്ധിക്കാനായി റിയാദിലേക്ക് തിരിക്കും. വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽ ഉൗല നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്.
വേദനയായി ശൈഖ് സബാഹിെൻറ അസാന്നിധ്യം
കുവൈത്ത് സിറ്റി: 41ാമത് ജി.സി.സി ഉച്ചകോടി സൗദിയിൽ നടക്കുേമ്പാൾ വേദനയായി കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ അസാന്നിധ്യം. സർവസമ്മതനും ജി.സി.സി നേതാക്കളിലെ കാരണവരുമായ ശൈഖ് സബാഹിെൻറ അസാന്നിധ്യം വേദിയിൽ നിഴലിക്കും. പ്രത്യേകിച്ച് സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്ന പരിഹാരത്തിെൻറ നേരിട്ടുള്ളതും അവസാന ഘട്ടത്തിലുള്ളതുമായ നിർണായക ചർച്ചകളിൽ ശൈഖ് സബാഹിന് നേതൃപരമായ പങ്ക് വഹിക്കാൻ കഴിയുമായിരുന്നു. ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന് ലോക നേതാക്കളുടെ ഇടയിലുണ്ടായിരുന്ന സ്ഥാനം എതിരില്ലാത്ത കാരണവരുടേതായിരുന്നു. പ്രായംകൊണ്ട് മുതിർന്നയാൾ എന്നതു മാത്രമായിരുന്നില്ല അതിനു കാരണം.
ആദരവ് അർഹിക്കുന്ന പക്വതയും എല്ലാവരെയും ചേർത്തുനിർത്താനുള്ള മനസ്സും മിടുക്കുമാണ് കുവൈത്ത് എന്ന കൊച്ചുരാജ്യത്തിെൻറ ഭരണാധിപന് വലിയ രാജ്യങ്ങളുടെ അടക്കം ഭരണാധികാരികളേക്കാൾ സ്വീകാര്യതയും സ്നേഹവും ലഭിക്കാൻ കാരണം. ഗൾഫ് മേഖലയും അറബ് രാജ്യങ്ങളും സംഘർഷത്തിെൻറ അന്തരീക്ഷത്തിലൂടെ കടന്നുപോയപ്പോഴെല്ലാം ലോകം ശൈഖ് സബാഹിനെ ഉറ്റുനോക്കി. പല പ്രശ്നങ്ങളും നേരിട്ടുള്ള സംഘർഷത്തിലേക്കും ബലപ്രയോഗത്തിലേക്കും കടക്കാതിരുന്നതിന് പിന്നിൽ അദ്ദേഹത്തിെൻറ ഇടപെടൽ കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.