Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി...

ജി.​സി.​സി മി​ലി​ട്ട​റി ക​മാ​ൻ​ഡ​ർ കു​വൈ​ത്ത് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
kuwait
cancel
camera_alt

കു​വൈ​ത്ത് ആ​ർ​മി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ ജി.​സി.​സി ഏ​കീ​കൃ​ത മി​ലി​ട്ട​റി ക​മാ​ൻ​ഡ​ർ ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഡോ.​ ഈ​ദ് അ​ൽ ഷ​ലാ​വി​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) ഏ​കീ​കൃ​ത മി​ലി​ട്ട​റി ക​മാ​ൻ​ഡി​ന്‍റെ ക​മാ​ൻ​ഡ​ർ ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഡോ.​ഈ​ദ് അ​ൽ ഷ​ലാ​വി കു​വൈ​ത്തി​ലെ​ത്തി. കു​വൈ​ത്ത് ആ​ർ​മി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ അ​​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

സം​യു​ക്ത ഗ​ൾ​ഫ് സൈ​നി​ക ന​ട​പ​ടി​യെ പി​ന്തു​ണ​ക്ക​ൽ, ജി.​സി.​സി സാ​യു​ധ സേ​ന​ക​ൾ​ക്കി​ട​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​യോ​ജ​നം വ​ർ​ധി​പ്പി​ക്ക​ൽ മ​റ്റു വി​വി​ധ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്റ്റാ​ഫ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ക​ര​സേ​ന ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്റ്റാ​ഫ് മേ​ജ​ർ ജ​ന​റ​ൽ സ​ബാ​ഹ് ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹും ഇ​രു​വി​ഭാ​ഗ​ത്തി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.മു​ബാ​റ​ക് അ​ൽ അ​ബ്ദു​ല്ല ജോ​യി​ന്‍റ് ക​മാ​ൻ​ഡ് ആ​ൻ​ഡ് സ്റ്റാ​ഫ് കോ​ള​ജും ഡോ.​ഈ​ദ് അ​ൽ ഷ​ലാ​വി സ​ന്ദ​ർ​ ശി​ച്ചു. പ​രി​ശീ​ല​ന സ​മ​യ​ങ്ങ​ളി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ, പാ​ഠ്യ​പ​ദ്ധ​തി, വ്യാ​യാ​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ സം​ഘം നി​രീ​ക്ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsGCC Military Commander
News Summary - GCC Military Commander visits Kuwait
Next Story