പ്രതിരോധവും കരുത്തും വർധിപ്പിക്കാൻ ജി.സി.സി സൈനികാഭ്യാസം
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന സൈനികാഭ്യാസത്തിന് കുവൈത്ത് വേദിയായി.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ്, സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദി, മറ്റു കുവൈത്ത് മന്ത്രിമാർ, ഉന്നത ഉദ്യോഗസഥർ എന്നിവർ അഭ്യാസപ്രകടനം വീക്ഷിച്ചു.
തീവ്രവാദവിരുദ്ധ പ്രവർത്തനം, അടിയന്തര സുരക്ഷ ഘട്ടങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം എന്നതുൾപ്പെടെയുള്ള വിപുലമായ ഇനങ്ങൾ അഭ്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്നതായും, സമഗ്ര പ്രതിരോധ സംവിധാനം ഒരുക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികാഭ്യാസത്തിൽ ഏർപ്പെട്ട എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു. ഏതു സുരക്ഷ ഭീഷണികളെയും നേരിടാൻ രാജ്യം തയാറാണെന്ന് ഉറപ്പാക്കാനും അഭ്യാസം ഗുണംചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ സൈനികർക്ക് മികവ് പങ്കിടാനുള്ള അവസരം സംയുക്ത അഭ്യാസം വഴി ലഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുലത്തീഫ് അൽ ബർജാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.