ജി.സി.സി ഉച്ചകോടി: കുവൈത്ത് കിരീടാവകാശി പെങ്കടുക്കും
text_fieldsകുവൈത്ത് സിറ്റി: ഇൗ മാസം സൗദിയിൽ നടക്കുന്ന 42ാമത് ജി.സി.സി ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ കിരീടാവകാശിയും ഉപ അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നയിച്ചേക്കും. ആരോഗ്യ കാരണങ്ങളാൽ അമീറിന് പെങ്കടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്.സൽമാൻ രാജാവ് അയച്ച ഉച്ചകോടിയുടെ ക്ഷണക്കത്തുമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആലു സഉൗദ് ഞായറാഴ്ച കുവൈത്ത് സന്ദർശിച്ചു.അമീറിനെ അഭിസംബോധന ചെയ്തുള്ള കത്ത് കിരീടാവകാശി സ്വീകരിച്ചു.അമീരി ദിവാൻ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ അണ്ടർസെക്രട്ടറി അഹ്മദ് ഫഹദ് അൽ ഫഹദ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.കുവൈത്ത് അമീറിെൻറ ഭരണഘടനപരമായ അധികാരം അമീരി ഉത്തരവ് പ്രകാരം താൽക്കാലികമായി ഉപ അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ഏൽപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.