ജി.സി.സി ഉച്ചകോടി: ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയുടെ 45ാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. മഹ്മൂദ് ബുഷെഹ്രി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ആക്ടിങ് ഡയറക്ടർ ജനറൽ എൻജി. നാസർ താഖി എന്നിവർ അമീരി എയർപോർട്ടിലും എയർപോർട്ട് റോഡിലും പരിശോധന നടത്തി.
എയർപോർട്ട് റോഡിന്റെയും അമീരി എയർപോർട്ടിന്റെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും എല്ലാ തയാറെടുപ്പുകളും ഉറപ്പാക്കുമെന്നും പരിശോധന പര്യടനത്തിന് ശേഷം മന്ത്രി അൽ മഷാൻ പറഞ്ഞു. ഉച്ചകോടിക്ക് എത്തുന്ന അതിഥികളുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും അവർ വ്യക്തമാക്കി. ഡിസംബറിലാണ് ജി.സി.സി ഉച്ചകോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.