ജി.സി.സി ഉച്ചകോടി ഒരുക്കം പൂർണം; കിരീടാവകാശി ജി.സി.സി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിയുടെ ഒരുക്കം പൂർണം. അംഗരാജ്യങ്ങളിലെ അതിഥികളെ സ്വീകരിക്കലും ഉച്ചകോടിയുടെ ക്രമീകരണവും പൂർത്തിയായി. ഉച്ചകോടിയുടെ ഭാഗമായി കുവൈത്തിലെത്തിയ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയുമായി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. ജി.സി.സി ഉച്ചകോടിയിലെ അജണ്ടയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഇരുവരും വിലയിരുത്തി.
ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ‘ഗൾഫ് വീക്ക്’ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും നടന്നുവരികയാണ്. കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അസോസിയേഷൻ ജി.സി.സി അംഗരാജ്യങ്ങളിലെ സംരംഭകത്വത്തെക്കുറിച്ചുള്ള സമ്മേളനം സംഘടിപ്പിച്ചു.
പ്രാദേശിക സഹകരണം വർധിപ്പിക്കൽ, പ്രഫഷനൽ നെറ്റ്വർക്കുകൾ കെട്ടിപ്പടുക്കൽ എന്നിവ ലക്ഷ്യമിട്ടാണ് കോൺഫറൻസ് സംഘടിപ്പിച്ചതെന്ന് അസോസിയേഷൻ ബോർഡ് ചെയർപേഴ്സൺ ഷൈമ ബിൻ ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.