ജി.സി.സി ഉച്ചകോടി: തയാറെടുപ്പുകൾ പുരോഗമിക്കുന്നു; പവലിയൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്തില്‍ നടക്കുന്ന ഗൾഫ് (ജി.സി.സി) 45ാമത് ഉച്ചകോടിക്കുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു. ഉച്ചകോടിയോടനുബന്ധിച്ച് ജി.സി.സി നേട്ടങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കുന്ന ജി.സി.സി പവലിയൻ ശൈഖ് അബ്ദുല്ല അൽ സാലിം കൾചറൽ സെന്ററിൽ ആരംഭിച്ചു.
പവലിയൻ അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് മന്ത്രിയും ഉച്ചകോടിക്കുള്ള തയാറെടുപ്പിനുള്ള സുപ്രീം കമ്മിറ്റിയുടെ തലവനുമായ ഡോ. നൂറ അൽ മഷാൻ, ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫാസം, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, വിദേശ കാര്യ ഉപമന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ്, ജി.സി.സി അംഗരാജ്യങ്ങളിലെ അംബാസഡർമാർ എന്നിവയും പങ്കെടുത്തു.
അംഗരാജ്യങ്ങളുടെ വളർച്ചയും സുസ്ഥിരതയും കൈവരിക്കുന്നതിന് ജി.സി.സി സ്വീകരിച്ച നടപടികൾ, പൗരന്മാരുടെ ക്ഷേമം മുൻനിർത്തിയുള്ള പദ്ധതികൾ, പ്രധാന വികസന പദ്ധതികൾ, സഹകരണ സംരംഭങ്ങൾ എന്നിവ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉച്ചകോടിയുടെ ഭാഗമായുള്ള മറ്റ് മുന്നൊരുക്കങ്ങളും നടന്നുവരുകയാണ്. രാജ്യത്തെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികളും മോടി പിടിപ്പിക്കലും അവസാനഘട്ടത്തിലാണ്. ഡിസംബർ ഒന്നിന് രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.