Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി...

ജി.​സി.​സി പ്ര​തി​സ​ന്ധി:  കു​വൈ​ത്തിെൻറ ശ്ര​മ​ങ്ങ​ൾ​ക്ക്  പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ബ്രി​ട്ട​ൻ

text_fields
bookmark_border
ജി.​സി.​സി പ്ര​തി​സ​ന്ധി:  കു​വൈ​ത്തിെൻറ ശ്ര​മ​ങ്ങ​ൾ​ക്ക്  പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ബ്രി​ട്ട​ൻ
cancel

കു​വൈ​ത്ത്​ സി​റ്റി: ഖ​ത്ത​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​സി.​സി​യി​ൽ പു​തു​താ​യി രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് കു​വൈ​ത്ത്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് ബ്രി​ട്ട​ൻ വ്യ​ക്ത​മാ​ക്കി. സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ല​ണ്ട​നി​ലെ​ത്തി​യ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭാ​കാ​ര്യ- വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ൽ അ​ബ്​​ദു​ല്ല അ​ൽ മു​ബാ​റ​കു​മാ​യു​ള്ള ച​ർ​ച്ച​ക്കി​ടെ ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബോ​റി​സ്​ ജോ​ൺ​സ​ൺ ആ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​വാ​തെ നോ​ക്കു​ന്ന​തി​ൽ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​​െൻറ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കാ​ണു​ള്ള​ത്.നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ഒ​രു ഭാ​ഗ​ത്തേ​ക്കും ചാ​യാ​തെ മ​ധ്യ​സ്ഥ​​​െൻറ റോ​ൾ സ്വ​യം ഏ​റ്റെ​ടു​ത്ത അ​മീ​ർ ഇ​തി​ന​കം ലോ​ക​ത്തി​​െൻറ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. എ​ല്ലാ പ്ര​ശ്ന​ങ്ങ​ളി​ലു​മെ​ന്ന​പോ​ലെ ഇ​ക്കാ​ര്യ​ത്തി​ലും ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് കു​വൈ​ത്തി​നും ബ്രി​ട്ട​നു​മു​ള്ള​ത്.  ലോ​ക​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ ഭീ​ക​ര​വാ​ദ- തീ​വ്ര​വാ​ദ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ഒ​രു​മി​ച്ചു പോ​രാ​ടാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​വ​ണം. ഭീ​ക​ര​വാ​ദ ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം അ​ത്ത​രം സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ  ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നും ഇ​രു​വ​രും സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammalayalam newsgulfnews
News Summary - GCC
Next Story