അത്ലറ്റുകൾക്ക് പൂർണ പിന്തുണ നൽകുക -യുവജനകാര്യ സഹമന്ത്രി
text_fieldsകുവൈത്ത് സിറ്റി: പാരിസിൽ ആരംഭിച്ച ഒളിമ്പിക് ഗെയിംസിൽ അത്ലറ്റുകൾക്ക് പൂർണ പിന്തുണ നൽകാൻ യുവജനകാര്യ സഹമന്ത്രി അമ്തൽ അൽ ഹുവൈല അഭ്യർഥിച്ചു. സാമൂഹിക-കുടുംബ-ബാല്യകാര്യ മന്ത്രി കൂടിയായ അൽ ഹുവൈലയാണ് കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്നത്. ഒളിമ്പിക്സ് എന്ന ആഗോള മത്സരത്തിൽ കുവൈത്ത് കായികതാരങ്ങൾ പങ്കെടുക്കുന്നതിൽ അവർ അഭിമാനം പ്രകടിപ്പിച്ചു. കുവൈത്ത് പങ്കാളിത്തത്തെയും ദൃഢനിശ്ചയത്തെയും പ്രശംസിച്ചു.
1968ൽ മെക്സിക്കോയിൽ തുടങ്ങി 14 തവണ കുവൈത്ത് ഒളിമ്പിക് ഗെയിംസിൽ പങ്കെടുത്തുവരുന്നു. 1980ലെ മോസ്കോ ഒളിമ്പിക്സിൽ 56 കായികതാരങ്ങൾ പങ്കെടുത്തു. കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 2004 ആഥൻസ് ആദ്യമായി കുവൈത്ത് വനിതകളുടെ പങ്കാളിത്തത്തിനും സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.