ആട് കയറ്റുമതി അഞ്ചുമാസത്തേക്ക് വിലക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ആട് കയറ്റുമതി അഞ്ചുമാസത്തേക്ക് വിലക്കി. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാത്തരം ആടുകളുടെയും കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ച് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽശുറൈയാൻ ഉത്തരവിട്ടു. മാർച്ച് ഒന്നുമുതൽ ആഗസ്റ്റ് ഒന്നുവരെയാണ് കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം പ്രാബല്യത്തിലുണ്ടാകുകയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
വിലക്കയറ്റം തടയാനാണ് കയറ്റുമതിക്കുള്ള വിലക്ക്. കോവിഡിന് മുമ്പത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുേമ്പാൾ ആടുവില 35 ശതമാനം വർധിച്ചിട്ടുണ്ട്.
പ്രാദേശിക ആട് ഇനമായ 'ഷഫാലി'യുടെ വില വലുപ്പമനുസരിച്ച് 70 മുതൽ 80 ദീനാർ വരെ എത്തി. കുറച്ച് മാസങ്ങൾക്കുമുമ്പ് ഏകദേശം 60 ദീനാർ ആയിരുന്നു. പ്രാദേശിക നുെഎമി ആടുകൾക്ക് 120 ദീനാറും ജോർജിയൻ ആട്ടിൻകുട്ടിയുടെ വില 60 ദീനാറും ആണ്. ഇടത്തരം വലുപ്പമുള്ള ഷഫാലി, നുെഎമി ആടുകൾക്കാണ് ഡിമാൻഡ് കൂടുതലുള്ളത്. ആസ്ട്രേലിയൻ ആടുകൾക്ക് 59 മുതൽ 62 ദീനാർ വരെയാണ് വില. കുവൈത്തിലെ ആടുക്ഷാമം പരിഹരിക്കാൻ സ്ഥിരമായി കയറ്റുമതി നിയന്ത്രിക്കേണ്ടതുണ്ടെന്ന വിലയിരുത്തൽ അധികൃതർക്കുണ്ട്. ഇതിനായി കയറ്റുമതി വ്യവസ്ഥയിൽ പരിഷ്കരണവും അധികൃതർ ആലോചിക്കുന്നു.
കുവൈത്തിൽനിന്ന് ആട് കയറ്റുമതി ചെയ്യുന്നതിനുള്ള ഫീസ് വർധിപ്പിക്കുന്നത് ഉൾപ്പെടെ നടപടികളാണ് ആലോചിക്കുന്നത്.
നിലവിൽ ഒരു ആടിനെ കയറ്റി അയക്കാൻ രണ്ട് ദീനാർ ആണ് കയറ്റുമതി ഫീസ് നൽകേണ്ടത്. ചില ഇനം ആടുകൾക്ക് അഞ്ചു ദീനാറായി വർധിപ്പിക്കാനാണ് ആലോചന. വിലക്കുകാലം കഴിഞ്ഞാൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.