ജോർഡനില്‍ നിന്ന് ആടുകളെ ഇറക്കുമതി ചെയ്യും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ജോർഡനില്‍ നിന്നും ആടുകളെ ഇറക്കുമതി ചെയ്യുന്നു. അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ജനറൽ അതോറിറ്റി ഇറക്കുമതിക്ക് അനുമതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ജോർഡനിൽ നിന്ന് ഇറാഖ് അതിർത്തി വഴിയാണ് കുവൈത്തിലെ പ്രാദേശിക വിപണിയിലേക്ക് ആടുകളെ കൊണ്ടുവരുക.
വിദേശങ്ങളില്‍ നിന്നും ആടുകളുടെ വരവ് കുറഞ്ഞതോടെ പ്രാദേശിക ആടുകളുടെ വിലയിൽ അടുത്തിടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ബലി പെരുന്നാൾ അടുത്തെത്തിയതോടെ കുവൈത്തിൽ ആട് ആവശ്യക്കാര്‍ ഏറെയാണ്. പ്രാദേശികമായി വളർത്തുന്ന അൽ നുഐമി, അൽ മൊഹാജെൻ എന്നീ ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.