പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു
text_fieldsകുവൈത്ത് സിറ്റി: യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മയിൽ ക്രൈസ്തവ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ നടന്ന ശുശ്രൂഷകൾക്ക് ജോൺ തുണ്ടിയത്ത് അച്ചൻ കാർമികത്വം വഹിച്ചു. മലങ്കര റൈറ്റ് മൂവ്മെന്റ് സെൻട്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്നു. രാവിലെ 11ന് തുടങ്ങി വൈകീട്ട് അഞ്ചരയോടുകൂടി പര്യവസാനിച്ച ശുശ്രൂഷകൾക്ക് റവ. ഫാദർ എബി മട്ടക്കൽ കാർമികത്വം വഹിച്ചു.
സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. ഗീവർഗീസ് ജോൺ എന്നിവർ സഹകാർമികത്വം വഹിച്ചു. ജലീബ് ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷയിൽ ആയിരങ്ങൾ പങ്കുചേർന്നു. എട്ടു മണിക്കൂറോളം നീണ്ടുനിന്ന ശുശ്രൂഷയിൽ പങ്കുചേർന്ന എല്ലാവർക്കും സ്കൂൾ അങ്കണത്തിൽ നേർച്ച വിതരണവും നടത്തി.
യേശുവിനെ ജനക്കൂട്ടം ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധ വാരാചരണത്തിന് തുടക്കമായിരുന്നു. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും. യേശുവിന്റെ പീഡാനുഭവവും മരണവും ഉയിർത്തെഴുന്നേൽപും സ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ പരിശുദ്ധിയോടെയും വ്രതത്തോടെയും കഴിച്ചുകൂട്ടുന്ന ദിനങ്ങളാണിവ.
നിയാഴ്ച വൈകീട്ടോടെ വിശ്വാസികൾ ഈസ്റ്റർ ആഘോഷത്തിലേക്ക് പ്രവേശിക്കും. ഉയിർപ് ഞായറോടെ അമ്പത് നോമ്പിനും സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.