സ്വർണത്തിന് നല്ല സമയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഒമ്പത് മാസത്തിനുള്ളില്‍ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ ചെലവഴിച്ചത് ഒരു ബില്യൺ ഡോളർ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 14.5 ടൺ സ്വര്‍ണമാണ് സ്വദേശികളും വിദേശികളും ഈ കാലയളവിൽ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില് 300 കിലോഗ്രാം വര്‍ധനയും ഈ വർഷം രേഖപ്പെടുത്തി.
അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് സ്വർണാഭരണങ്ങൾ വാങ്ങുന്നതിൽ ഈ വർഷം കുറവ് രേഖപ്പെടുത്തി. സ്വര്‍ണ ബിസ്കറ്റ്, സ്വര്‍ണ നാണയങ്ങള്‍ എന്നിവയാണ് ജനങ്ങൾ കൂടുതലും വാങ്ങിയത്. ഇവയുടെ വിൽപന വർധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.