Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ണ​മ​യ​ക്കാ​ൻ ന​ല്ല...

പ​ണ​മ​യ​ക്കാ​ൻ ന​ല്ല സ​മ​യം

text_fields
bookmark_border
money
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. മാ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക് കി​ട്ടു​ന്നു​ണ്ട്. ഇ​ത് ശ​നി​യാ​ഴ്ച ഒ​രു ദീ​നാ​റി​ന് 275ന് ​മു​ക​ളി​ൽ ഇ​ന്ത്യ​ൻ രൂ​പ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​ർ​ന്നു. അ​​ടു​​ത്തി​​ടെ എ​ത്തി​യ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു ദീ​നാ​റി​ന് 274 ഇ​ന്ത്യ​ൻ രൂ​പ​ക്ക് മു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് നേ​രി​യ നി​ല​യി​ൽ താ​ഴ്ന്നെ​ങ്കി​ലും വീ​ണ്ടും ഉ​യ​ർ​ന്നു.

മാ​സാ​വ​സാ​ന​ത്തി​ൽ ദീ​നാ​റി​ന് ഇ​ന്ത്യ​ൻ രൂ​പ​യി​ലേ​ക്ക് മാ​റു​മ്പോ​ൾ ഉ​യ​ർ​ന്ന നി​ര​ക്ക് ല​ഭി​ക്കു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. ശ​മ്പ​ളം ല​ഭി​ക്കു​ന്ന​ത് ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നാ​ട്ടി​ലേ​ക്ക് കൈ​മാ​റാം. നി​​ര​​ക്ക് ഉ​​യ​​രു​​ന്ന​​ത് ചെ​​റി​​യ തു​​ക​​ക​​ൾ അ​യ​ക്കു​ന്ന​വ​രി​ൽ വ​രെ മാ​റ്റ​മു​ണ്ടാ​ക്കും. വ​​ലി​​യ സം​​ഖ്യ​​ക​​ൾ ഒ​​ന്നി​​ച്ച് അ​​യ​​ക്കു​​ന്ന​​വ​​ർ​​ക്ക് ഏ​​റെ മെ​​ച്ച​​വു​മു​​ണ്ടാ​ക്കും.

എ​ക്സി റി​പ്പോ​ർ​ട്ടു പ്ര​കാ​രം 275ന് ​മു​ക​ളി​ൽ ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് ഒ​രു ദീ​നാ​റി​ന് ശ​നി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി​കു​റ​ഞ്ഞ​തും ഡോ​ള​ർ ക​രു​ത്താ​ർ​ജി​ച്ച​തു​മാ​ണ് കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്കി​​ലെ വ​​ര്‍ധ​ന​ക്ക്​ കാ​ര​ണം.

വെ​ള്ളി​യാ​ഴ്ച രൂ​​പ​​യു​​ടെ മൂ​​ല്യം റെ​​ക്കോ​​ഡ് താ​​ഴ്ച​​യി​​ലെ​ത്തി​യി​രു​ന്നു. ഡോ​​ള​​റി​​നെ​​തി​​രെ വെ​​ള്ളി​​യാ​​ഴ്ച 13 പൈ​​സ ഇ​​ടി​​ഞ്ഞാ​​ണ് 84.60 എ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ലെ​​ത്തി​​യ​​ത്. ന​​വം​​ബ​​ർ 21ലെ 84.50 ​​പൈ​​സ​​യാ​​ണ് ഇ​​തി​​ന് മു​​മ്പ​​ത്തെ താ​​ഴ്ന്ന നി​​ല. വ്യാ​​ഴാ​​ഴ്ച ഏ​​ഴ് പൈ​​സ​​യു​​ടെ ന​​ഷ്ട​​ത്തോ​​ടെ 84.47ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചി​​രു​​ന്ന​​ത്.

ജൂ​​ലൈ-​​സെ​​പ്റ്റം​​ബ​​ർ പാ​​ദ​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യ​​താ​​യ റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തും മാ​​സാ​​ന്ത്യ​​ത്തി​​ൽ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​രു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഡോ​​ള​​റി​​ന് കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ടാ​​യ​​തു​​മാ​​ണ് രൂ​​പ​​യു​​ടെ മൂ​​ല്യ​​മി​​ടി​​യാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DinarKuwait NewsMoney Exchange Rate
News Summary - Good time to sent money
Next Story