Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗൂ​ഗ്ൾ ക്ലൗ​ഡ്...

ഗൂ​ഗ്ൾ ക്ലൗ​ഡ് ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തും

text_fields
bookmark_border
ഗൂ​ഗ്ൾ ക്ലൗ​ഡ് ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തും
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഗൂ​ഗ്ൾ ക്ലൗ​ഡ് ഓ​ഫി​സ് ഉ​ട​ന്‍ തു​റ​ക്കു​മെ​ന്ന് കു​വൈ​ത്ത് ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് പ്ര​മോ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് ഗൂ​ഗ്ളി​ന്‍റെ വ​ര​വ് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് വാ​ർ​ത്താ​വി​നി​മ​യ കാ​ര്യ മ​ന്ത്രി ഒ​മ​ർ അ​ൽ ഒ​മ​ർ പ​റ​ഞ്ഞു.

‘വി​ഷ​ന്‍-2035’​നെ പി​ന്തു​ണ​ക്കു​ന്ന​തി​ലെ മ​റ്റൊ​രു ചു​വ​ടു​വെ​പ്പാ​യാ​ണ് കു​വൈ​ത്തി​ല്‍ ഓ​ഫി​സ് ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഗൂ​ഗ്ൾ ക്ലൗ​ഡ് മി​ഡി​ൽ ഈ​സ്റ്റ്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ ത​ഹൈ​ബാ​ൻ പ​റ​ഞ്ഞു. സ​ഹ​ക​ര​ണം വ്യാ​പി​ക്കു​ന്ന​തോ​ടെ സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ളു​ടെ വി​വ​ര​വി​നി​മ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന്‌ വേ​ഗം കൈ​വ​രി​ക്കാ​നും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കാ​നും സൈ​ബ​ർ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തു​വാ​നും ക​ഴി​യും. സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ത്വ​രി​ത​പ്പെ​ടു​ത്താ​നും ഗൂ​ഗ്ള്‍ ക്ലൗ​ഡി​ന്‍റെ വ​ര​വ് സ​ഹാ​യ​ക​ര​മാ​കും. ഡാ​റ്റ അ​ന​ലി​റ്റി​ക്‌​സ്, മെ​ഷീ​ൻ ലേ​ണി​ങ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി സൊ​ലൂ​ഷ​നു​ക​ൾ തു​ട​ങ്ങി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ല്‍ നൈ​പു​ണ്യം വ​ർ​ധി​പ്പി​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കും. 2023 ജ​നു​വ​രി​യി​ലാ​ണ് കു​വൈ​ത്ത് സ​ര്‍ക്കാ​റു​മാ​യി ചേ​ര്‍ന്ന് ഗൂ​ഗ്ൾ ക്ലൗ​ഡ് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്. ഗൂ​ഗ്ളി​ന്‍റെ വ​ര​വോ​ടെ ഐ.​ടി മേ​ഖ​ല​യി​ല്‍ വൈ​ദ​ഗ്ധ്യ​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും മേ​ഖ​ല​യി​ലെ ഐ.​ടി ഹ​ബ്ബാ​യി കു​വൈ​ത്ത് മാ​റു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google Cloud OfficeKuwait Direct Investment Promotion Authority
News Summary - Google Cloud Office
Next Story