ഗൂഗ്ൾ പേ സേവനം കുവൈത്തിലും
text_fieldsകുവൈത്ത് സിറ്റി: ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗ്ൾ പേ സേവനം ഇനി രാജ്യത്തും ലഭ്യമാകും. നാഷനൽ ബാങ്ക്, കമേഴ്സ്യൽ ബാങ്ക്, ബുർഗാൻ ബാങ്ക്, അഹ്ലി യുനൈറ്റഡ് ബാങ്ക് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഗൂഗ്ള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ലഭ്യമാകുമെന്ന് അറിയിച്ചു.
സുരക്ഷപരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് പണമിടപാട് നടത്താന്‍ അനുമതി നല്‍കിയത്. കാർഡ് പേമെന്റുകൾ സ്വീകരിക്കുന്ന രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഗൂഗ്ള്‍ പേ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതോടെ ആളുകൾക്ക് ആന്‍ഡ്രോയ്ഡ് ഫോണില്‍നിന്നും സ്മാർട്ട് വാച്ചുകളില്നിന്നും എളുപ്പത്തിലും സുരക്ഷിതമായും പണമിടപാട് നടത്താൻ സാധിക്കും.
ഫോണിലും സ്മാർട്ട് വാച്ചിലും മുഖം തിരിച്ചറിയല്‍, ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ എന്നിവ ഉപയോഗിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാകും. സ്മാർട്ട് വാച്ചുകൾ, ടാബ്ലെറ്റ് തുടങ്ങി ഏത് ആന്‍ഡ്രോയ്ഡ് ഉപകരണം വഴിയും ഗൂഗ്ള്‍ പേ ഉപയോഗിക്കാം. ഡിജിറ്റല്‍ പണമിടപാടുകള്‍ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിള്‍ പേക്കും സാംസങ് പേക്കും നേരത്തേ രാജ്യത്ത് അംഗീകാരം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.