സർക്കാർ കർമപദ്ധതി: ദേശീയ അസംബ്ലി ഇന്ന് ചർച്ചചെയ്യും
text_fieldsകുവൈത്ത് സിറ്റി: പതിനേഴാം നിയമസഭ കാലയളവിലേക്കുള്ള (2023-2027) സർക്കാർ കർമപദ്ധതി ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലി പ്രത്യേക സമ്മേളനം പരിശോധിക്കും.
ഉൽപന്നാധിഷ്ഠിത സമ്പദ്വ്യവസ്ഥയും സുസ്ഥിരക്ഷേമവും എന്ന തലക്കെട്ടിലുള്ള കർമപദ്ധതി സർക്കാർ ലക്ഷ്യങ്ങളും പൗരന്മാരുടെ മുൻഗണനകളും പ്രതിഫലിപ്പിക്കുന്ന വിവിധ പ്രോജക്ടുകൾ അടങ്ങിയിരിക്കുന്നു. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാറിന്റെ കാര്യക്ഷമത വർധിപ്പിക്കാനും ഉൽപദനക്ഷമത വർധിപ്പിക്കാനും ഇവ ലക്ഷ്യമിടുന്നു. പൊതു ധനകാര്യസ്ഥിരത, സാമ്പത്തിക അജണ്ട, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, നൈപുണ്യ വികസനം, സുസ്ഥിരമായ അഭിവൃദ്ധി, ശക്തമായ മനുഷ്യമൂലധനം തുടങ്ങിയവയാണ് പ്രധാന മേഖലകൾ.ഭരണഘടനപ്രകാരം മന്ത്രാലയങ്ങൾ അവയുടെ കർമപദ്ധതികൾ ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച് ചർച്ചചെയ്യേണ്ടതുണ്ട്. വിഷയത്തിൽ എം.പിമാർ സർക്കാറുമായി യോജിച്ചുപോകുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ നന്മയ്ക്കും പ്രയോജനത്തിനുംവേണ്ടി നിയമനിർമാണ ശാഖയുമായി സഹകരിക്കാനുള്ള സർക്കാറിന്റെ താൽപര്യം പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് പ്രവർത്തനപദ്ധതി സമർപ്പണവേളയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ദേശീയ അസംബ്ലികാര്യ, കാബിനറ്റ് കാര്യ മന്ത്രിയുമായ എസ്സ അൽ കന്ദരി ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽസദൂനിന് സർക്കാർ പ്രവർത്തനപദ്ധതി കൈമാറി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.