സർക്കാർ, പാർലമെൻറ് ഭിന്നത രൂക്ഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ, പാർലമെൻറ് ഭിന്നത രൂക്ഷമാവുന്നു. പ്രശ്നക്കാരായ മന്ത്രിമാരെ മാറ്റിയില്ലെങ്കിൽ സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി എം.പിമാർ ഉറച്ചുനിൽക്കുകയാണ്. പ്രധാനമായും ഉപപ്രധാനമന്ത്രി അനസ് അൽ സാലിഹിനെയാണ് എം.പിമാർ ലക്ഷ്യം വെക്കുന്നത്.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെ കഴിഞ്ഞദിവസം മൂന്ന് എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയിരുന്നു.
38 എം.പിമാരുടെ പിന്തുണയുണ്ടെന്നാണ് അവരുടെ അവകാശവാദം. അങ്ങനെയെങ്കിൽ അവിശ്വാസം പാസാവുകയും പ്രധാനമന്ത്രിക്ക് രാജിവെക്കേണ്ടി വരുകയും ചെയ്യും. കഴിഞ്ഞദിവസം നടക്കേണ്ട പാർലമെൻറ് യോഗം സർക്കാർ ഭാഗം വിട്ടുനിന്നതിനാൽ മാറ്റിവെച്ചു. ഭരണഘടനപ്രകാരം പ്രധാനമന്ത്രിയോ മന്ത്രിമാരിൽ ഒരാളെങ്കിലുമോ പെങ്കടുക്കാതെ പാർലമെൻറ് സെഷൻ നടത്താൻ കഴിയില്ല. സെഷൻ ചേരുേമ്പാൾ കുറ്റവിചാരണ നടത്തേണ്ടിവരും. കൂടുതൽ കാലം പാർലമെൻറ് യോഗം ചേരാതിരിക്കാനും കഴിയില്ല. സ്പീക്കർ തെരഞ്ഞെടുപ്പിലും ആദ്യം 38 എം.പിമാരുടെ പിന്തുണയുണ്ടെന്നായിരുന്നു അവകാശവാദം.
അബ്ദുൽ കരീം അൽ കൻദരിയുടെ ദീവാനിയയിൽ ചേർന്ന പ്രതിപക്ഷ എം.പിമാരുടെ യോഗത്തിൽ 37 എം.പിമാർ പെങ്കടുത്തു. എന്നാൽ, തെരഞ്ഞെടുപ്പിൽ 28 പേർ മാത്രമേ പ്രതിപക്ഷ പൊതുസ്ഥാനാർഥിക്ക് വോട്ട് ചെയ്തുള്ളൂ. സർക്കാറിെൻറ വിശ്വസ്ഥനായ മർസൂഖ് അൽ ഗാനിം ജയിച്ചുകയറുകയും ചെയ്തു. അതുപോലെ ഒരു അട്ടിമറിക്ക് സർക്കാർ സാവകാശം തേടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രതിപക്ഷ എം.പിമാർക്ക് ശക്തിയുള്ള നിലവിലെ പാർലമെൻറും സർക്കാറും തമ്മിൽ ഏറക്കാലം സഹകരിച്ച് മുന്നോട്ടുപോകില്ലെന്നും അമീറിെൻറ പ്രത്യേക അധികാരം ഉപയോഗിച്ച് പാർലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയാലും അത്ഭുതപ്പെടാനില്ലെന്നുമാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത ദിവസങ്ങളിൽ മന്ത്രിസഭ രാജിവെച്ച് പുതിയ മന്ത്രിസഭ രൂപവത്കരിക്കാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.