പ്രവാസികളെ ചേര്‍ത്തുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണം –കെ.െഎ.സി
text_fieldsകുവൈത്ത് സിറ്റി: 72 മണിക്കൂർ സമയപരിധിയുള്ള പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ വീണ്ടും കോവിഡ് പരിശോധന നടത്തണമെന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പരിശോധന സൗജന്യമാക്കണമെന്നും കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് നാടുകളിലെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ മൂലം ദുബൈയിലും മറ്റും കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണം. 14 ദിവസത്തെ ക്വാറൻറീന് ശേഷവും കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ സംഘടനകളുടെ സഹായത്തോടെയാണ് കഴിയുന്നത്.
വർധിച്ച വിമാന ടിക്കറ്റ് വിലയടക്കം വലിയൊരു സാമ്പത്തിക ബാധ്യത നേരിടുന്നതോടൊപ്പം പലരുടെയും ജോലിയും പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രവാസി സമൂഹത്തെ അവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്തുനിര്‍ത്താനും, നയതന്ത്ര ഇടപെടലുകളിലൂടെ അടിയന്തര സഹായങ്ങള്‍ ചെയ്യാനും സര്‍ക്കാറും ബന്ധപ്പെട്ടവരും തയാറാകണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.