രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഉറപ്പാക്കാൻ നിരീക്ഷണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കി വാണിജ്യ മന്ത്രാലയം.കഴിഞ്ഞ ദിവസം കോഓപറേറ്റിവ് സ്റ്റോറില്‍ നടത്തിയ ഫീൽഡ് പര്യടനത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായി കമ്മോഡിറ്റി സൂപ്പർവിഷൻ ഏജൻസി ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു.
മന്ത്രാലയത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള 39 ഭക്ഷ്യോൽപന്നങ്ങളുടെ വില സ്ഥിരതയും സംഘം വിലയിരുത്തി. അന്യായമായ വിലവര്‍ധന കണ്ടാല്‍ ഉപഭോക്താക്കള്‍ വാണിജ്യ മന്ത്രാലയം ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ വെബ്സൈറ്റ് വഴിയോ പരാതി നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. റമദാനോട് അനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ടീമിനെ നിയമിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് അൽ നജീം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.