കുവൈത്തിലേക്ക് വിമാന സർവിസ് ആരംഭിക്കാൻ സർക്കാരുകൾ ഇടപെടണം -കെ.എം.സി.സി
text_fieldsകോഴിക്കോട്: കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് വിമാന സർവിസ് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാക്സിനേഷന്റെ വിഷയത്തിലുള്ള ആശയക്കുഴപ്പവും പരിഹരിക്കണം. ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന കോവിഷീൽഡ്, സ്പുട്‌നിക് വാക്‌സിനുകൾ കുവൈത്ത് അംഗീകരിച്ചിട്ടില്ല. കുവൈത്തിൽ വിതരണം ചെയ്യുന്ന ആസ്ട്രജെനിക്ക, ഫൈസർ, മോഡേണ, ജോൺസൺ ആൻറ് ജോൺസൻ വാക്‌സനുകൾക്ക് തുല്യമാണിത്.
ഇന്ത്യയിൽ നിന്ന് അഞ്ച് ലക്ഷത്തോളം ഡോസ് വാക്‌സിൻ കുവൈത്തിലേക്ക് അയച്ചത് കോവിഷീൽഡാണ്. അവിടെ ഇത് ഓക്‌സ്‌ഫോർഡ് എന്നാണ് അറിയപ്പെടുന്നത്. നാട്ടിൽ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ച ആയിരക്കണക്കിന് പ്രവാസികൾക്ക് തങ്ങൾ സ്വീകരിച്ച വാക്‌സിൻ കുവൈത്ത് അംഗീകരിക്കുമോ എന്ന ആശയക്കുഴപ്പമുണ്ട്. ഇതിനും പരിഹാരം കാണേണ്ടതുണ്ട്. അതോടൊപ്പം അടിയന്തരമായി ഗൾഫിലേക്ക് പോകേണ്ട പ്രവാസികൾക്ക് വാക്‌സിൻ നൽകാൻ മുൻഗണന നൽകണം. വാക്‌സിന് രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ നമ്പറിന് പകരം പ്രവാസികൾക്ക് പാസ്‌പോർട്ട് നമ്പർ കൂടി നൽകാനുള്ള സൗകര്യം ഉൾപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉൾപ്പെടെ പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും ധരിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ജന. സെക്രട്ടറി റസാഖ് വാളൂർ, സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.