ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം -കോട്ടക്കൽ കെ.എം.സി.സി
text_fieldsജിദ്ദ: ഫാഷിസ്റ്റ് അജണ്ട നടപ്പാക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമാണെന്നും ഇദ്ദേഹം കേരളം വിട്ടുപോകുന്നതാണ് നല്ലതെന്നും ജിദ്ദ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം വർക്കിങ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഒരു നിയന്ത്രണവുമില്ലാതെ കേരളത്തിൽ മദ്യശാലകൾക്ക് ലൈസൻസ് നൽകിയശേഷം സംസ്ഥാന സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി പ്രഹസനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരളം മദ്യ, മയക്കുമരുന്ന് മാഫിയകളുടെ സ്വന്തം നാടായി മാറിയതായി യോഗം കുറ്റപ്പെടുത്തി. സി.കെ. കുഞ്ഞുട്ടി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. മൊയ്‌ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. ടി.ടി. ഷാജഹാൻ പൊന്മള, ഹംദാൻ ബാബു കോട്ടക്കൽ, കെ.കെ. ശരീഫ് കൂരിയാട്, വി. അഹ്‌മദ് കുട്ടി, മുഹമ്മദ് കല്ലിങ്ങൽ, ജാഫർ നീറ്റുകാട്ടിൽ, കെ.വി. മുസ്തഫ കാവുംപുറം, സമദലി വട്ടപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും അൻവർ പൂവ്വല്ലൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.