‘മബ്റൂക് യാ കുവൈത്ത്’ ടീമിന് ഗവർണറുടെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ‘മബ്റൂക് യാ കുവൈത്ത്’ എന്ന പേരിൽ ആൽബം പുറത്തിറക്കിയ മലയാളി കൂട്ടായ്മക്ക് ഫർവാനിയ ഗവർണർ ശൈഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അസ്സബാഹിെൻറ അഭിനന്ദനം. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധത്തിെൻറ ഇഴയടുപ്പം വർധിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുജ്തബ ക്രിയേഷൻസിെൻറ ബാനറിൽ ഒരുകൂട്ടം മലയാളികൾ തയാറാക്കിയ ഇൗ സംഗീത വിരുന്ന് പ്രവാസികൾക്കിടയിലെന്ന പോലെ കുവൈത്ത് സമൂഹത്തിലും ചർച്ചയായി.
‘‘ദേശം കുവൈത്തിെൻറ ദേശീയാഘോഷം. ഹലാ ഫെബ്രുവരി മഹൽ സന്ദേശം’’ എന്ന് തുടങ്ങുന്ന ഒ.എം. കരുവാരകുണ്ടിെൻറ വരികൾക്ക് ഹബീബുല്ല മുറ്റിച്ചൂർ ആണ് ശബ്ദം നൽകിയത്. ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച നാലുമിനിറ്റ് ദൃശ്യാവിഷ്കാരത്തിെൻറ സംവിധാനം നിർവഹിച്ചത് ഷാജഹാൻ കൊയിലാണ്ടിയാണ്. നൂറിൽപരം ആളുകളെ പിഴവില്ലാതെ ഒറ്റഷോട്ടിൽ കൊണ്ടുവന്ന ആൽബം കുവൈത്തിനും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും നന്മനേരുന്നു. നേരത്തേ, നോട്ടം ഹ്രസ്വചലച്ചിത്ര മേളയിൽ രണ്ടു വർഷങ്ങളിലായി മികച്ച കാമറമാൻ, മികച്ച എഡിറ്റർ പുരസ്കാരങ്ങൾ ഷാജഹാനെ തേടിയെത്തിയിട്ടുണ്ട്. പാട്ടുപാടിയ ഹബീബുല്ല മുറ്റിച്ചൂർ 1994ൽ സംസ്ഥാന കേരളോത്സവം, 93ലെ സംസ്ഥാന സ്കൂൾ യുവജനോത്സവം, അറബിക് കലോത്സവം എന്നിവയിൽ മാപ്പിളപ്പാട്ടിൽ വിജയിയാണ്. നിലവിൽ കുവൈത്തിലെ മാപ്പിള കലാ അക്കാദമി പ്രസിഡൻറാണ്.
സംവിധായകൻ തന്നെ കാമറ ചലിപ്പിച്ചപ്പോൾ അൻവർ സാദത്ത് തലശ്ശേരി പ്രൊഡക്ഷൻ കോഒാഡിനേറ്ററായി പ്രവർത്തിച്ചു. ഡി.കെ ഡാൻസ് ഗ്രൂപ്പിലെ രാജേഷ് കൊച്ചിയാണ് കോറിയോഗ്രഫി നിർവഹിച്ചത്. അജിഷ ജഹാൻ എഡിറ്റിങ് നിർവഹിച്ചു. റിയാസ് മൂടാടി സ്റ്റിൽ ഫോേട്ടാഗ്രാഫറായപ്പോൾ സുനീർ കൊയിലാണ്ടിക്കായിരുന്നു പ്രമോയുടെ ചുമതല. ഒ.എം. കരുവാരകുണ്ടിെൻറ വരികൾ ഹുസൈൻ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. രശ്മി കൃഷ്ണകുമാർ സ്ക്രോളിനായി ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.