ലക്ഷ്യം സർക്കാർ ആശുപത്രിയിലെ തിരക്ക് കുറക്കലും വരുമാന വർധനയും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സന്ദർശക വിസയിലും തൊഴിൽവിസയിലും കഴിയുന്ന വിദേശികളുടെ ചികിത്സാ നിരക്ക് കുത്തനെ കൂട്ടിയതിന് പിന്നിൽ സർക്കാർ ആശുപത്രിയിലെ തിരക്ക് കുറക്കലും വരുമാനവർധനയും. ക്ലിനിക്കിൽ കാണിച്ചാൽ മതിയാവുന്ന നിസ്സാര കാര്യങ്ങൾക്കും നിലവിൽ ആളുകൾ ആശുപത്രിയിലെത്തുന്നുണ്ട്. സർക്കാർ ആശുപത്രികളിലെത്തുന്നവരിൽ 60 ശതമാനവും നിസ്സാര കാര്യങ്ങൾക്കുവേണ്ടിയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇത് ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജോലിഭാരം വർധിപ്പിക്കുന്നു.
ഒരുദിവസം 1000 രോഗികളെ വരെ ഒരു ഡോക്ടർക്ക് ചികിത്സിക്കേണ്ട സ്ഥിതിയുണ്ട്. ഒാരോ സന്ദർശനത്തിനും പ്രത്യേകം ഫീസ് ഇൗടാക്കുന്നതും മന്ത്രാലയത്തിെൻറ പരിഗണനയിലാണ്. നിസ്സാരമായ ഫീസ് കാരണമാണ് ആളുകൾ കാര്യമില്ലാതെയും ആശുപത്രിയിലെത്തുന്നതെന്നാണ് അധികൃതർ കരുതുന്നത്.ഇതുകൂടാതെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്നുള്ള റഫറൻസില്ലാതെ ആശുപത്രിയിലെത്തുന്ന വിദേശികൾക്ക് ചികിത്സ നൽകേണ്ടെന്നും തീരുമാനമുണ്ട്. ഇതുസംബന്ധിച്ച സർക്കുലർ എല്ലാ ആശുപത്രികൾക്കും ഉടൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ആശുപത്രികളിലെ എമർജൻസി യൂനിറ്റ്, ആക്സിഡൻറ് ട്രോമാ യൂനിറ്റ് എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് ഇത്തരമൊരു നീക്കം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്നുള്ള റഫറൻസ് ലെറ്റർ ഇല്ലാതെ നേരിട്ട് ആശുപത്രികളിലേക്ക് വരുന്ന വിദേശികളുടെ ആധിക്യം സ്വദേശികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് തടസ്സമാകുന്നതായാണ് മന്ത്രാലയത്തിെൻറ വിലയിരുത്തൽ. അടിയന്തര സാഹചര്യങ്ങളിലല്ലാതെ റഫറിങ് ലെറ്റർ ഇല്ലാതെ വരുന്ന വിദേശികൾക്ക് ചികിത്സ നൽകേണ്ടതില്ല എന്നാണ് അധികൃതരുടെ നിലപാട്. ക്ലിനിക്കുകളിലോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ വിദേശികളെ വിദഗ്ധ ചികിത്സ ആവശ്യമാണെങ്കിൽ മാത്രമായിരിക്കും ആശുപത്രികളിലേക്ക് റെഫർ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.