Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാൻഡ് ഹൈപ്പർ...

ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26ാമത്​ ​ശാഖ സുലൈബിയയിൽ തുറന്നു

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26ാമത്​ ​ശാഖ സുലൈബിയയിൽ തുറന്നു
cancel
camera_alt

ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26ാമത്​ ​ശാഖ സുലൈബിയയിൽ ഉദ്​ഘാടനം ചെയ്യുന്നു

കുവൈത്ത്​ സിറ്റി: ജി.സി.സിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്​ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26ാമത്​ ശാഖ സുലൈബിയയിൽ തുറന്നു. സുലൈബിയ​ ബ്ലോക്ക് -2 ഇൻഡസ്‌ട്രിയൽ ഏരിയയിൽ ഏകദേശം 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരൊറ്റ ഫ്ലോറിൽ സ്ഥിതിചെയ്യുന്ന സ്​റ്റോർ

വ്യാഴാഴ്​ച രാവിലെ പത്തിന് ഉദ്ഘാടനം ചെയ്​തു. ഗ്രാൻഡ് ഹൈപ്പർ ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്, ഗ്രാൻഡ് ഹൈപ്പർ എം.ഡി അൻവർ ആമീൻ ചേലാട്ട്, എക്സിക്യൂട്ടിവ് ഡയറക്ടർ അബൂബക്കർ, കുവൈത്ത്​ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റീട്ടെയ്ൽ ഓപറേഷൻസ്​ ഡയറക്​ടർ തഹ്സീർ അലി, അസ്‌ലം ചേലാട്ട്, സി.ഇ.ഒ മുഹമ്മദ് സുനീർ, സി. ഒ.ഒ. റാഹിൽ ബാസിം, സാനിൻ വസീം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റീജൻസി ഗ്രൂപ്പി​‍െൻറ 78ാമത്​ റീട്ടെയ്ൽ ഔട്ട്​ലറ്റ് ആണിത്​. ഉദ്ഘാടനത്തോടനുബന്ധിച്ച്​ വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന്​ നേരിട്ട് ഉപഭോക്താക്കളിലേക്ക്​ എത്തിക്കുന്നതിനാലാണ്​ വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന്​ മാനേജ്​മെൻറ്​ വ്യക്​തമാക്കി. ഇടനിലക്കാർക്ക്​ നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.

ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍, അന്താരാഷ്​ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്​വെയര്‍, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്​തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.

റീജൻസി ഗ്രൂപ് കുവൈത്തിൽ 2025ഓടെ 50 സ്​റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നതായി എം.ഡി ഡോ. അൻവർ അമീൻ പറഞ്ഞു. ഉപഭോക്​താക്കൾക്ക്​ ഏറ്റവും നല്ല സേവനവും വിലക്കുറവും നൽകാനാണ്​ ശ്രദ്ധിക്കുന്നത്​. അവരുടെ പിന്തുണയാണ്​ ഗ്രാൻഡ്​ ഹൈപ്പർ കുറഞ്ഞ കാലയളവിൽ 26 ഔട്ട്​ലെറ്റിലേക്ക് വികസിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Hypermrket
News Summary - Grand Hyper opened its 26th branch in Kuwait in Sulaybia
Next Story