ഗ്രാൻഡ് ഹൈപ്പറിന്റെ ഹവല്ലിയിലെ അഞ്ചാമത്തെ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ ഹവല്ലിയിലെ അഞ്ചാമത്തെയും കുവൈത്തിലെ 31ാമത്തെയും ശാഖ ഹവല്ലിയിലെ ബ്ലോക്ക് മൂന്നിൽ ഉസ്മാൻ സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. 6500ഓളം ചതുരശ്ര അടിയിൽ ബേസ്മെന്റ് ഫ്ലോറിലാണ് ഗ്രാൻഡ് ഹൈപ്പർ ഹവല്ലിയിലെ ശാഖ. ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിച്ച പുതിയ ഔട്ട്ലെറ്റിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന വർണാഭമായ ചടങ്ങിൽ ജാസിം ഖമീസ് അൽ ശാർറഹ്, ക്യാപ്റ്റൻ സാദ് മുഹമ്മദ് എന്നിവർ ചേർന്ന് ഔട്ട്ലെറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ റീട്ടെയിൽ ഓപറേഷൻ തഹ്സീർ അലി, സി.ഇ.ഒ മുഹമ്മദ് സുനീർ, സി.ഒ.ഒ റാഹിൽ ബാസിം, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഉപഭോക്താക്കളുടെ കൂടുതൽ സൗകര്യം കണക്കിലെടുത്ത് 2025ൽ കുവൈത്തിൽ 50 ശാഖകൾ എല്ലാ പ്രദേശങ്ങളിലുമായി തുറന്നുകൊടുക്കുക എന്ന നാഴികക്കല്ലിലേക്കുള്ള ചുവടുവെപ്പാണ് പുതിയ ഔട്ട്ലെറ്റ് എന്ന് മാനേജ്മെന്റ് അറിയിച്ചു. ഗ്രാൻഡ് ഹൈപ്പറിന്റെ 12ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഹവല്ലി ബ്ലോക്ക് -3യിലെ ഉപഭോക്താക്കൾക്കുള്ള സമ്മാനമായാണ് പുതിയ ഔട്ട്ലെറ്റ് എന്നും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.