ഗ്രാൻഡ് ഹൈപ്പർ സമ്മാന പദ്ധതി: രണ്ടാം നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനം നൽകി
text_fieldsകുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർ 10ാം വാർഷിക സമ്മാന പദ്ധതിയുടെ രണ്ടാം നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനം നൽകി. ഗ്രാൻഡ് ഹൈപ്പർ അൽ റായ് സ്റ്റോറിൽ നടന്ന ചടങ്ങിൽ രണ്ടാം നറുക്കെടുപ്പിലെ 81 വിജയികൾക്കാണ് സമ്മാനം നൽകിയത്. സമ്മാനപദ്ധതിയിലെ അടുത്ത നറുക്കെടുപ്പ് ഡിസംബർ 16ന് നടക്കും.
ഡിസംബർ 15 വരെയാണ് 10ാം വാർഷിക സമ്മാനപദ്ധതി. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജ്മെൻറ് പ്രതിനിധികൾ പങ്കെടുത്തു. ഗ്രാൻഡ് ഹൈപ്പറിെൻറ കുവൈത്തിലെ ഏത് ബ്രാഞ്ചിൽനിന്നും അഞ്ച് ദീനാറോ അതിൽ കൂടുതലോ തുകക്ക് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന പദ്ധതിയിൽ പങ്കെടുക്കാം. സാംസങ് നോട്ട് 20 അൾട്രാ 5G , 50 വാഷിങ്മെഷീൻ, 50 റെഫ്രിജറേറ്റർ, 100 ടെലിവിഷൻ തുടങ്ങിയവയാണ് സമ്മാനങ്ങള്‍. കൂടാതെ ഉപഭോക്താക്കൾക്ക് സാധാരണ വിലക്കുറവിനേക്കാൾ കുറഞ്ഞ നിരക്കിൽ ഡിസംബർ 15 വരെ സാധനങ്ങൾ വാങ്ങാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.