ഗ്രാൻഡ് ഹൈപ്പർ മൻഗഫിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ഔട്ട്ലറ്റ് മൻഗഫിൽ പ്രവർത്തനം ആരംഭിച്ചു.
മംഗഫ് ബ്ലോക്ക് നാലിൽ സ്ട്രീറ്റ് 22 ലാണ് പുതിയ ഗ്രാൻഡ് ഫ്രഷ്. നിരവധി കമ്പനികളും അക്കമഡേഷനുകളും താമസ സമുച്ചയങ്ങളുമുള്ള പ്രദേശത്തു ഏറ്റവും സൗകര്യപ്രദമായ നിലയിലാണ് ഔട്ട്ലറ്റ്. ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ 43ാമത് ഔട്ട്ലറ്റാണിത്.ജാസിം മുഹമ്മദ് ഖമീസ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു.
ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ് ലം ചേലാട്ട്, അമാനുള്ള മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
പുതിയ ഔട്ട്ലെറ്റിൽ ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപന്നങ്ങൾ ലഭ്യമാണ്.
പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും കുവൈത്ത് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളും ഈ സ്റ്റോറിൽ ലഭ്യമാണ്.
രാജ്യത്ത് എല്ലായിടത്തും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ സാന്നിധ്യം എന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജനൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു.
വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരുടെയും പിന്തുണക്കും അദ്ദേഹം നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.