ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 25ാമത് ശാഖ ശുവൈഖിൽ തുറന്നു
text_fieldsകുവൈത്ത് സിറ്റി: ജി.സി.സിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 25ാമത് ശാഖ ശുവൈഖിൽ തുറന്നു. ശുവൈഖ് ബ്ലോക്ക് -2 ഇൻഡസ്ട്രിയൽ ഏരിയയിൽ പാണ്ട മാളിൽ ഏകദേശം 50,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരൊറ്റ ബേസ്മെൻറ് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന സ്റ്റോർ വ്യാഴാഴ്ച രാവിലെ 11.30ന് ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, റിജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഗ്രാൻഡ് ഹൈപ്പർ എം.ഡി അൻവർ ആമീൻ ചേലാട്ട്, എക്സിക്യൂട്ടിവ് ഡയറക്ടർ അബൂബക്കർ, കുവൈത്ത് റീജൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ അബ്ദുൽ ഫത്താഹ്, സി.ഇ.ഒ മുഹമ്മദ് സുനീർ, റീെട്ടയിൽ ഒാപറേഷൻസ് ഡയറക്ടർ തഹ്സീർ അലി, സി.ഒ.ഒ റാഹിൽ ബാസിം, അബു ഖാലിദ് പാണ്ട സീന മാൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. റീജൻസി ഗ്രൂപ്പിെൻറ 77ാമത് റീെട്ടയിൽ ഒൗട്ട്ലെറ്റ് ആണിത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉല്പാദന കേന്ദ്രങ്ങളില്‍നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്സാധനങ്ങൾ എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ഇടനിലക്കാർക്ക് നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്കാന് കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു. ഭക്ഷ്യ, ഭക്ഷ്യേതര ഉല്പന്നങ്ങള്, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫൂട്വെയര്, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങള്, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.
റീജൻസി ഗ്രൂപ് കുവൈത്തിൽ 2025ഓടെ 50 സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നതായി എം.ഡി ഡോ. അൻവർ അമീൻ പറഞ്ഞു. ശുവൈഖ് വ്യവസായ മേഖലയിൽ വിശാലമായ ഒൗട്ട്ലെറ്റ് സ്ഥാപിക്കാൻ കഴിഞ്ഞത് ഗ്രാൻഡ് ഹൈപ്പറിെൻറ ചരിത്രത്തിലെ നാഴികക്കല്ലാണ്. കോവിഡ് കാലയളവിൽ ആറ് പുതിയ സ്റ്റോറുകൾ തുറക്കാൻ കഴിഞ്ഞത് കുവൈത്ത് ഭരണകൂടത്തിെൻറയും രാജ്യനിവാസികളുടെയും പിന്തുണ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 800 വാഹനങ്ങൾക്ക് നിർത്തിയിടാൻ കഴിയുന്ന വിശാലമായ പാർക്കിങ് ശുവൈഖിലെ കെട്ടിടത്തിൽ ഉണ്ടെന്നും വ്യവസായ മേഖലയിൽ റീെട്ടയിൽ ഹൈപ്പർ മാർക്കറ്റ് എന്ന വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല സേവനവും വിലക്കുറവും നൽകാനാണ് ശ്രദ്ധിക്കുന്നതെന്നും അവരുടെ പിന്തുണയാണ് ഗ്രാൻഡ് ഹൈപ്പർ കുറഞ്ഞ കാലയളവിൽ 25 ഒൗട്ട്ലെറ്റിലേക്ക് വികസിക്കാൻ കാരണമെന്നും മൂന്ന് വർഷം കൊണ്ട് 50 ഒൗട്ട്ലെറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും റീജൻസി ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.