ആഘോഷ ദിനങ്ങളിൽ ജലത്തിന്റെ ഉപയോഗത്തില്‍ വന്‍ കുറവ്
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ ദിവസങ്ങളില്‍ ജലത്തിന്റെ ഉപയോഗത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു. ജല ഉപഭോഗത്തില്‍ മിതത്വം പാലിച്ച പൗരന്മാരെ വൈദ്യുതി, ജലം മന്ത്രി ഡോ.സാലിം അൽ ഹജ്റ അഭിനന്ദിച്ചു.
കഴിഞ്ഞ വർഷത്തെ ദേശീയ അവധി ദിവസങ്ങളെ അപേക്ഷിച്ച് ജല ഉപഭോഗത്തിൽ 2.6 ശതമാനമാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയത്. ആഘോഷ ദിവസങ്ങളില്‍ ജല ഉപഭോഗം നിയന്ത്രിക്കാൻ നേരത്തേ മന്ത്രാലയം കാമ്പയിൻ ആരംഭിച്ചിരുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വര്‍ഷം 800.9 ദശലക്ഷം ഗാലന് ജലമാണ് ഉപയോഗിച്ചത്.
എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 817.7 ഗാലന് ആയിരുന്നു അവധി ദിനങ്ങളില്‍ ഉപയോഗിച്ചത്. ജല ദുരുപയോഗവും അപകടങ്ങളും പരസ്ഥിതി മലിനീകരണവും തടയുന്നതിന്റെ ഭാഗമായി ആഘോഷവേളയിൽ വാട്ടർ ബലൂണുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. കടല്‍വെള്ളം ശുദ്ധീകരിച്ചാണ് കുവൈത്ത് ശുദ്ധജലം കണ്ടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.