കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിക്ക് ഗ്രീൻ മാരിടൈം ട്രാൻസ്പോർട്ട് അവാർഡ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിക്ക് (കെ.ഒ.ടി.സി) പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗ്രീൻ മാരിടൈം ട്രാൻസ്പോർട്ട് അവാർഡ്. ദുബൈ ആസ്ഥാനമായുള്ള മാരിടൈം സ്റ്റാൻഡേഡ് (ടി.എം.എസ്) ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ദുബൈയിൽ നടന്ന ചടങ്ങിൽ കെ.ഒ.ടി.സി ആക്ടിങ് സി.ഇ.ഒ ശൈഖ് ഖാലിദ് അഹമ്മദ് അൽ മാലിക് അസ്സബാഹിന് അവാർഡ് സമ്മാനിച്ചു. അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പേഴ്സനാലിറ്റി ഓഫ് ദ ഇയർ അവാർഡും നൽകി ആദരിച്ചു.
ആധുനിക സാങ്കേതിക വിദ്യകൾ, ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ, വിദഗ്ധരായ ഉദ്യോഗസ്ഥരുടെ പിന്തുണ എന്നിവയോടെ പ്രവർത്തിക്കുന്ന കെ.ഒ.ടി.സിയുടെ വിജയത്തെ ഈ അംഗീകാരം എടുത്തുകാണിക്കുന്നു. എണ്ണ മേഖലയെ സേവിക്കുന്നതിലും അന്താരാഷ്ട്ര നാവിക വ്യവസായത്തിൽ കുവൈത്തിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിലും കെ.ഒ.ടി.സി നിർണായക പങ്ക് സൂചിപ്പിച്ച ശൈഖ് ഖാലിദ് അവാർഡ് എല്ലാ ജീവനക്കാർക്കും സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.