രാജ്യത്തെ ഹരിതാഭമാക്കാൻ ‘ഗ്രീനിങ് ഡേ’
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഹരിതാഭമാക്കാൻ ‘ഗ്രീനിങ് ഡേ’ പദ്ധതിയുമായി കരസേനയുടെ എയർ ഡിഫൻസ് ഫോഴ്സ്. 1500 തൈകൾ നട്ടുപിടിപ്പിക്കാനും വിവിധ യൂനിറ്റുകളിലേക്ക് 3000 തൈകൾ വിതരണം ചെയ്യാനും ലക്ഷ്യമിട്ടുള്ള പദ്ധതി മേജർ ജനറൽ ഖാലിദ് അൽ ഷ്രിയാനിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പരിസ്ഥിതി സുസ്ഥിരത വർധിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പരിപാടിയെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.സേനയുടെ വിവിധ ക്യാമ്പുകളിലെ ഹരിത പ്രദേശങ്ങൾ വർധിപ്പിക്കാനും ജോലിക്ക് അനുകൂലവും ആരോഗ്യകരവുമായ അന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി ലക്ഷ്യമിടുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.