തന്ത്രപരമായ സഹകരണത്തിൽ ജി.സി.സിക്ക് സമ്പന്നമായ ചരിത്രം
text_fieldsകുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിന് (ജി.സി.സി) തന്ത്രപരമായ സഹകരണത്തിന്റെ സമ്പന്നമായ ചരിത്രമുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ. ജി.സി.സിയുടെ 43ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ചാണ് അബ്ദുല്ല അൽ യഹ്യയുടെ പ്രതികരണം. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുടെ ശ്രമങ്ങളും വിവേകപൂർണമായ നയവും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിലും വികസിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രാദേശികവും അന്തർദേശീയവുമായ പങ്ക് വർധിപ്പിക്കുന്നതിൽ വിജയിച്ചതിനൊപ്പം അന്താരാഷ്ട്ര സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിൽ ജി.സി.സി പ്രധാന പങ്കാളിയായതായും അബ്ദുല്ല അൽ യഹ്യ അഭിപ്രായപ്പെട്ടു. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുക, സംയുക്ത പ്രവർത്തനത്തെ പിന്തുണക്കുക, അന്താരാഷ്ട്ര നിയമങ്ങൾ, യു.എൻ തത്വങ്ങൾ ഉൾക്കൊള്ളുക എന്നിവയിലും ജി.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് അബ്ദുല്ല അൽ യഹ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.