കോവിഡ്: 266 പുതിയ കേസുകൾ; 238 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 266 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 148,773 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 238 പേർ ഉൾപ്പെടെ 1,44,594 പേർ രോഗമുക്തി നേടി. ഒരുമരണം റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്തെ കോവിഡ് മരണം 924 ആയി. ബാക്കി 3255 പേരാണ് ചികിത്സയിലുള്ളത്. 54 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 3459 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 12,32,277 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ കൂടിയപ്പോൾ പുതിയ കേസുകൾ കുറഞ്ഞു. അതേസമയം, രോഗമുക്തർ കുറഞ്ഞതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വർധനവുണ്ടായി.
പുതിയ കേസുകളും ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണവും മരണനിരക്കും മൊത്തത്തിൽ കുറഞ്ഞുവരുന്നു. രണ്ടുമാസത്തിനിടെ കുവൈത്തിലെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവുണ്ടായി. നവംബർ, ഡിസംബറിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്താണ് നില മെച്ചപ്പെട്ടത്. ഒരുമാസമായി 3200നും 3400നും ഇടയിലാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.