1504 കേസുകൾ; 1452 രോഗമുക്തി; എട്ടു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ പിന്നെയും വർധിച്ചു. ചൊവ്വാഴ്ച 1504 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതുവരെ 213,673 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ബുധനാഴ്ച 1452 പേർ ഉൾപ്പെടെ 1,98,273 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,206 പേരാണ് ചികിത്സയിലുള്ളത്. 219 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ നാലുപേർ വർധിച്ചു. 9277 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 19,33,173 പേർക്ക് വൈറസ് പരിശോധന നടത്തി. എട്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ 1194 പേരാണ് ഇതുവരെ മരിച്ചത്. ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ വർധന ഉണ്ടായിരുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.